ലഹരി ഇടപാട് ബ്യൂട്ടി പാർലറിന്റെ മറവിൽ ;  പിടിയിലായവരിൽ കോളജ് അധ്യാപകനും

SEPTEMBER 18, 2026, 12:18 AM

 നിലമ്പൂർ: ഓപ്പറേഷൻ തൂഫാൻ വന്നതോടെ പല നന്മമരങ്ങളും കടപുഴകി വീണത് കേരളം കണ്ടു. കഴിഞ്ഞ മാസം മൂന്ന് അധ്യാപകരാണ് ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങിയത്. ഇപ്പോഴിതാ ഒരു കോളേജ് അധ്യാപകനും. 

ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരി ഇടപാട് നടത്തിയ സംഭവത്തിൽ കോളജ് അധ്യാപകൻ ഉൾപ്പെടെ 4 പേരാണ് പിടിയിലായിരിക്കുന്നത്.

കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിൽനിന്ന് മൊത്ത വിതരണക്കാരിൽനിന്ന് എംഡിഎംഎ വാങ്ങി ഇവർ വിൽപന നടത്തുകയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

vachakam
vachakam
vachakam

മമ്പാട് എംഇഎസ് കോളജിലെ ഗെസ്റ്റ് അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടി പാർലർ ഉടമ ജവാഹർ നഗർ ചിറയിൽ സുബ്രഹ്മണ്യൻ (38), പത്തിരിയാൽ ടി.എൻ.റീന, കല്ലേമ്പാടം തിരുത്തിയിൽ വിവേക് (36) എന്നിവരാണ് അറസ്റ്റിലായത്. സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് സുഹൈലിന്റെ വെളിപ്പെടുത്തൽ. 

 ജിഎംയുപി സ്കൂളിനു സമീപം സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ  ഡാൻസാഫ് ടീം, നിലമ്പൂർ പൊലീസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ  സുബ്രഹ്മണ്യന്റെ കൈവശം 0.4 ഗ്രാം എംഡിഎംഎ, 0.5 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam