യുവതിയുടെ ചിത്രങ്ങൾ ഒളിച്ചു നിന്ന് മൊബൈലിൽ പകർത്തി, ചോദ്യം ചെയ്ത ഭർത്താവിനെ തല്ലി 

SEPTEMBER 18, 2026, 12:38 AM

പത്തനംതിട്ട: തുണി അലക്കികൊണ്ട് നിന്ന യുവതിയുടെ ചിത്രങ്ങൾ ഒളിച്ചു നിന്ന് മൊബൈൽ ഫോണിൽ പകർത്തി യുവാക്കൾ. ഇത് ചോദ്യം ചെയ്ത ഭർത്താവിനും ബന്ധുക്കൾക്കും ക്രൂരമർദ്ദനവും. 

 യുവതി തുണി കഴുകിക്കൊണ്ട് നിൽക്കുന്നതിനിടെ ജോഷി എന്ന് വിളിക്കുന്ന മനോജ് ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. 

പ്രകോപിതനായ മനോജ്, സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെയും ഭർത്താവ് , ഭർത്താവിന്റെ അനുജൻ, പ്രായം ചെന്ന അമ്മ എന്നിവരെയും സംഘചേർന്ന് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

vachakam
vachakam
vachakam

തിരുവല്ല കാവുംഭാഗം കിഴക്കുംമുറി എന്ന സ്ഥലത്ത് കോങ്ങാപള്ളിയിൽ വീട്ടിൽ ജോഷി എന്ന് വിളിക്കുന്ന മനോജ് കെ തങ്കപ്പൻ (52), കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35) തുകലശ്ശേരി കുളക്കാട്ട് തത്തംപള്ളി കിഴക്കേതിൽ വീട്ടിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഈ മാസം 13ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam