'പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ നോക്കേണ്ട, ഇത് താക്കീത്'; ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിൽ വെള്ളാപ്പള്ളി

SEPTEMBER 17, 2026, 10:21 PM

കൊച്ചി : റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടതില്ലെന്നും കരുതുന്നവർക്കുള്ള കടുത്ത താക്കീതാണ് ഈ അറസ്റ്റ് എന്നും അദ്ദേഹം പറഞ്ഞു. 

 എസ്എൻഡിപി മുഖമാസികയായ 'യോഗനാദ'ത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ ജനങ്ങളെ വിഡ്ഢികളാക്കിയെന്നും, മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട തട്ടിപ്പിന് മുൻപത്തെ സർക്കാരും കൂട്ടുനിന്നുവെന്നും അദ്ദേഹം വിമർശിച്ചു. 

vachakam
vachakam
vachakam

 അതേസമയം, കേസിൽ ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. ഇയാളുടെ ജാമ്യാപേക്ഷയിൽ കോടതി ഉടൻ വിധി പറയും. ആന്റോയുടെ വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam