അപരാജിതയെ സിപിഐയുടെ ദേശീയ കൗൺസിലിൽ കാൻഡിഡേറ്റ് അംഗമായി ഉൾപ്പെടുത്തി: ഈ നിലപാടിനെ എതിർത്ത് ഒരു വിഭാ​ഗം 

SEPTEMBER 17, 2026, 9:40 PM

തിരുവനന്തപുരം:  സിപിഐ  ജനറൽ സെക്രട്ടറി ഡി.രാജയുടെയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജയുടെയും മകളാണ് അപരാജിത.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആനി രാജയുടെ പ്രചരണത്തിന് അപരാജിത എത്തിയിരുന്നു. അപ്പോഴാണ് ചില പാർട്ടിപ്രവർത്തകരെങ്കിലും അപരാജിതയെക്കുറിച്ച് കേൾക്കുന്നത് പോലും.  അപരാജിത എഐഎസ്എഫിന്റെ ദേശീയ കൗ‍ൺസിൽ അംഗവും മഹിളാ ഫെഡറേഷൻ ദേശീയ ഭാരവാഹിയുമാണ്. 

പിന്നാലെ  പാർട്ടിയുടെ ദേശീയ കൗൺസിലിൽ കാൻഡിഡേറ്റ് അംഗമായി അപരാജിതയെ ഉൾപ്പെടുത്തി. ഇതിനെതിരെ ഒരു വിഭാ​ഗം രം​ഗത്തെത്തി. അപരാജിതയെ പാർട്ടിയുടെ ദേശീയ കൗൺസിലിൽ കാൻഡിഡേറ്റ് അംഗമായി തെരഞ്ഞെടുത്ത  നടപടി അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന നിർവാഹകസമിതി യോഗത്തിലെ വനിതാ അംഗങ്ങൾ പറഞ്ഞു.

vachakam
vachakam
vachakam

യുവജന നേതാവ് എന്ന നിലയിൽ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണെങ്കിലും ഒറ്റയടിക്ക് ദേശീയ കൗൺസിലി‍ലേക്ക് ക്ഷണിക്കുന്നതിനോട് യോജിക്കാനാവില്ലെന്നാണ് കേരള ഘടകത്തിന്റെ നിലപാട്.  

 അർഹരായ ഒട്ടേറെ വനിതാ നേതാക്കളെ അവഗണിച്ച് അപരാജിതയെ പരിഗണിച്ചെന്നാണു ഈ നിലപാടിനെ എതിർക്കുന്നവരുടെ പരാതി. ആർ.ലതാദേവിയാണ് ആദ്യം വിമർശനമുന്നയിച്ചത്. തുടർന്ന് ജെ.ചിഞ്ചുറാണി, പി.വസന്തം തുടങ്ങിയവരും എതിർപ്പുന്നയിച്ചു.  

 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam