തൊണ്ടി മുതലായ ഹാന്‍സ് മോഷണം;  പൊലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം 

SEPTEMBER 17, 2026, 9:14 PM

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ ആഞ്ഞുവീശുമ്പോഴാണ് കല്ലുകടിയായി പൊലീസുകാരന്റെ ഹാൻസ് മോഷണം.

ഇക്കഴിഞ്ഞ പത്തിനാണ് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായ ഹാൻസ് മോഷണം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, സബിത്തിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

  ഹാന്‍സ് മോഷണം പോയ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ കൂട്ട സ്ഥലംമാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എസ്ഐ ഉള്‍പ്പെടെ 21 പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. 

vachakam
vachakam
vachakam

 സെപ്റ്റംബർ പത്തിന് സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും സ്റ്റോർ റൂം വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് തൊണ്ടി മുതല്‍ കാണാനില്ലെന്ന് കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകർത്തിരുന്നില്ല. ഇതോടെ, അസിസ്റ്റന്റ് റൈറ്ററുടെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്ന സംശയം ഉയർന്നു. അന്വേഷണം സ്റ്റേഷനിലെ പൊലീസുകാരിലേക്ക് നീണ്ടു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചാക്കുകൾ കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. സുൽത്താൻ ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തില്‍ സബിത്തിന് പങ്കുള്ളതായി കണ്ടെത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam