കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ ലഭിച്ചെന്ന് കള്ളം പറഞ്ഞ് 21കാരി: പിന്നീട് സംഭവിച്ചത് 

SEPTEMBER 17, 2026, 9:26 PM

കോട്ടയം: 21 കാരിയുടെ കള്ളം പറച്ചിൽ പൊളിഞ്ഞ് പാളിസായി. വീട്ടുകാരോട് കള്ളം പറഞ്ഞത് കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ ലഭിച്ചെന്നാണ്. 

 അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയതിനാൽ ഹോസ്റ്റലിലെത്തി ജോയിൻ ചെയ്യണമെന്ന് എറണാകുളം മേത്തല സ്വദേശിയായ 21കാരി  വീട്ടുകാരോട് പറഞ്ഞിരുന്നു.

 ഈ വാക്ക് കേട്ട്  ബുധനാഴ്ച ബന്ധുക്കൾക്കൊപ്പം യുവതി മെഡിക്കൽ കോളജിലെത്തി. മാതാപിതാക്കളെ പുറത്തുനിർത്തി യുവതി ഹോസ്റ്റലിനുള്ളിലേക്ക് കയറി.

vachakam
vachakam
vachakam

പിന്നീട് യുവതിയെ കാണാതാവുകയായിരുന്നു. തിരിച്ചെത്തണ്ട സമയമായിട്ടും കുട്ടിയെ കണ്ടില്ല. 

 പിന്നീട് യുവതിയുടെ മാതാവ് റസീന ബീവി  ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ  യുവതി എറണാകുളത്തു എടിഎമ്മിൽ കയറിയതായി പൊലീസ് കണ്ടെത്തി. യുവതിക്ക് മെഡിക്കൽ കോളജിൽ അഡ്മിഷൻ ലഭിച്ചിരുന്നില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam