ലണ്ടന്‍: അമേരിക്കയുടെ ശക്തമായ താരിഫ് ഭീഷണികള്‍ക്കിടയിലും യൂറോപ്യന്‍ യൂണിയനുമായി വ്യാപാര-തന്ത്രപ്രധാന ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഒരുങ്ങി കാനഡ. എന്നാല്‍ ഈ നീക്കം അമേരിക്കയ്ക്ക് ബദലായി മറ്റൊരു വന്‍ശക്തി രൂപീകരിക്കാനല്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. വന്‍ശക്തി മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് സ്വന്തം വിപണികളുടെ സുരക്ഷയും പരമാധികാരവും രാജ്യത്തിന്റെ പ്രതിരോധശേഷിയും ഉറപ്പുവരുത്താനാണ് കാനഡ ശ്രമിക്കുന്നതെന്ന് ഇ.യു നിയമനിര്‍മ്മാതാക്കളെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
കാനഡയെ യൂറോപ്യന്‍ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗം ആക്കാമെന്ന യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌ന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നയതന്ത്ര നീക്കങ്ങള്‍ ശക്തമായത്. എന്നാല്‍ ഇത്തരം ഒരു കരാര്‍ അമേരിക്കയ്ക്ക് എതിരെയുള്ള നീക്കമാണെങ്കില്‍ യൂറോപ്പിന് മേല്‍ കനത്ത നികുതികള്‍ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയല്‍ രാജ്യമായ അമേരിക്കയുമായി വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാനഡ യൂറോപ്പുമായുള്ള പങ്കാളിത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ഇരു വിഭാഗങ്ങളും തമ്മില്‍ ഔദ്യോഗിക അംഗത്വം സാധ്യമല്ലെങ്കിലും ഊര്‍ജ്ജം, പ്രതിരോധം, നിര്‍മ്മിത ബുദ്ധി, അസംസ്‌കൃത ധാതുക്കളുടെ കൈമാറ്റം എന്നിവയില്‍ വലിയ സഹകരണത്തിന് കാനഡ ലക്ഷ്യമിടുന്നു. ഇതിനുപുറമേ ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ക്ക് പരസ്പരം ജീവിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള ഇളവുകള്‍ നല്‍കണമെന്നും കാനഡ ആവശ്യപ്പെട്ടു. അതേസമയം അസോസിയേറ്റ് മെമ്പര്‍ എന്ന പുതിയ പദവി നല്‍കുന്നതിനോട് ജര്‍മ്മനി ഉള്‍പ്പെടെയുള്ള ചില ഇ.യു രാജ്യങ്ങള്‍ക്ക് വിയോജിപ്പുണ്ട്.
പങ്കാളിത്തത്തിന്റെ അന്തിമ രൂപവും പേരും സംബന്ധിച്ച് കനേഡിയന്‍ പാര്‍ലമെന്റിലും വരാനിരിക്കുന്ന ഇ.യു-കാനഡ ഉച്ചകോടിയിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
