ഓസ്‌ട്രേലിയയിൽ പഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പങ്കാളികളെയും, മക്കളെയും കൂടെ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്താൻ ഓസ്‌ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. താത്കാലിക വിസയിൽ എത്തുന്നവർ മറ്റു വിസകളിലേക്ക് മാറുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ നെറ്റ് ഓവർസീസ് മൈഗ്രേഷൻ നിലവിലുള്ള മൂന്ന് ലക്ഷത്തിൽ നിന്ന് 2028-ഓടെ 2.25 ലക്ഷമായി കുറയ്ക്കാനാണ് സർക്കാരിന്റെ നീക്കം. നിലവിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും, 18 വയസ്സിൽ താഴെയുള്ള കുട്ടികളെ കൂടെ താമസിപ്പിക്കാനും അനുമതിയുണ്ടായിരുന്നു.
എന്നാൽ, കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നത് രാജ്യത്തെ ഭവന നിർമ്മാണ മേഖലയെയും അടിസ്ഥാന സൗകര്യങ്ങളെയും കടുത്ത സമ്മർദ്ദത്തിലാക്കുന്നു എന്ന വിമർശനത്തെ തുടർന്നാണ് പുതിയ നടപടി.
തീവ്ര വലതുപക്ഷ പാർട്ടിയായ 'വൺ നേഷൻ' കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നീക്കം.
കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം 2022-ൽ അതിർത്തികൾ തുറന്നതോടെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഘട്ടം ഘട്ടമായി ഇത് കുറച്ചുകൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
