വയർലെസ് സ്പെക്ട്രം ലേലത്തിന് യുഎസ്; 100 ബില്യൺ ഡോളറിലധികം വരുമാനം പ്രതീക്ഷിക്കുന്നതായി എഫ്സിസി

SEPTEMBER 16, 2026, 9:06 PM

വാഷിംഗ്‌ടൺ : അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നടക്കുന്ന വയർലെസ് സ്പെക്ട്രം ലേലങ്ങളിലൂടെ 100 ബില്യൺ ഡോളറിലധികം (ഏകദേശം 8.3 ലക്ഷം കോടി രൂപ) വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ  ചെയർമാൻ ബ്രെൻഡൻ കാർ.

2027-ൽ നടക്കുന്ന മിഡ്-ബാൻഡ് സ്പെക്ട്രം ലേലത്തിന് പുറമെ, 2028 അവസാനത്തോടെ മൂന്ന് അധിക ലേലങ്ങൾ കൂടി പൂർത്തിയാക്കാൻ ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. എടി ആൻഡ് ടി, വെറൈസൺ  ടി-മൊബൈൽ എന്നീ വമ്പന്മാർക്ക് പുറമെ പുതിയ കമ്പനികളും സ്പെക്ട്രം സ്വന്തമാക്കാൻ രംഗത്തെത്തുന്നത് ടെലികോം മേഖലയിൽ വലിയ മത്സരത്തിന് വഴിവെക്കും.

അതിവേഗം വളരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡ്രൈവർരഹിത കാറുകൾ, മറ്റ് അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയ്ക്കായുള്ള വയർലെസ് ഡാറ്റാ ആവശ്യകതകൾ നിറവേറ്റുന്നതിനാണ് എഫ്സിസി ഇത്രയും വലിയ അളവിൽ സ്പെക്ട്രം ലേലം ചെയ്യുന്നത്.

vachakam
vachakam
vachakam

2028-ഓടെ 6ജി വയർലെസ് ലേലങ്ങൾക്കുള്ള അടിത്തറ പാകാൻ ട്രംപ് ഭരണകൂടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ സേവനങ്ങൾക്കും മൊബൈൽ ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കുകൾക്കും ആവശ്യമായ സ്പെക്ട്രങ്ങൾ കൈമാറുന്നതിനും എഫ്സിസി അനുമതി നൽകിയിരുന്നു.

കമ്പോളത്തിലെ മത്സരം വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കാൻ സഹായിക്കുമെന്ന് ബ്രെൻഡൻ കാർ വ്യക്തമാക്കി. 2025-ൽ അമേരിക്കയിലെ ഡാറ്റാ ഉപഭോഗം മുൻവർഷത്തെക്കാൾ 20 ശതമാനം വർദ്ധിച്ച് 159.3 ട്രില്യൺ മെഗാബൈറ്റിൽ എത്തിയതായി വയർലെസ് ഇൻഡസ്ട്രി അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു. 2034-ഓടെ ആകെ ബ്രോഡ്‌ബാൻഡ് ട്രാഫിക്കിന്റെ മൂന്നിലൊന്നും എഐ സാങ്കേതികവിദ്യകൾ കൈയടക്കുമെന്നാണ് പ്രവചനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam