ട്രംപിന് കനത്ത തിരിച്ചടി: ജനപ്രീതി സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

SEPTEMBER 16, 2026, 8:40 PM

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി വീണ്ടും കുത്തനെ ഇടിഞ്ഞ് രണ്ടാം ഭരണകാലയളവിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. മാര്‍ക്വെറ്റ് യൂണിവേഴ്‌സിറ്റി ലോ സ്‌കൂള്‍ പുറത്തുവിട്ട ഏറ്റവും പുതിയ സര്‍വേ ഫലമനുസരിച്ച് വെറും 37 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന്റെ ഭരണമികവിനെ പിന്തുണയ്ക്കുന്നത്. ജൂലൈ മാസത്തിലെ സര്‍വേയെ അപേക്ഷിച്ച് 3 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂണില്‍ രേഖപ്പെടുത്തിയ 38 ശതമാനമായിരുന്നു ഇതിനുമുമ്പ് രണ്ടാം ഊഴത്തില്‍ ട്രംപിന്റെ ഏറ്റവും കുറഞ്ഞ ജനപ്രീതി. ഇതിനുപുറമേ, ട്രംപിനെ ശക്തമായി പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിലും വലിയ തോതില്‍ കുറവുണ്ടായിട്ടുണ്ട്. രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തില്‍ 29 ശതമാനം ആളുകള്‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരുന്ന സ്ഥാനത്ത് നിലവിലത് 15 ശതമാനമായി ചുരുങ്ങി.

ഈ വന്‍ ജനപ്രീതി ഇടിവ് വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വന്‍ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം. പ്രതിനിധി സഭയുടെയും സെനറ്റിന്റെയും ഭരണം പിടിച്ചെടുക്കാനുള്ള ഡെമോക്രാറ്റുകളുടെ സാധ്യത വര്‍ധിച്ചതായി സര്‍വേ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രഷണല്‍ ബാലറ്റില്‍ ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേക്കാള്‍ 13 പോയിന്റിന് മുന്നിലാണ്. ജൂലൈയില്‍ ഉണ്ടായിരുന്ന 6 പോയിന്റിന്റെ മുന്‍തൂക്കത്തില്‍ നിന്നാണ് ഡെമോക്രാറ്റുകള്‍ ഈ വലിയ മുന്നേറ്റം നടത്തിയത്. അതേസമയം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നഷ്ടപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ വലിയ തകര്‍ച്ചയാണ് പ്രകടമാകുന്നത്.

അതിര്‍ത്തി സുരക്ഷ, കുടിയേറ്റം, വിദേശനയം, താരിഫ്, സാമ്പത്തിക നയങ്ങള്‍, ഇറാന്‍ യുദ്ധം, ഇന്ധനവില, പണപ്പെരുപ്പം തുടങ്ങിയ പ്രധാനപ്പെട്ട എട്ട് വിഷയങ്ങളിലും ട്രംപിന്റെ നയങ്ങളോടുള്ള ജനങ്ങളുടെ അതൃപ്തി വര്‍ധിച്ചിട്ടുണ്ട്. മുന്‍പ് ട്രംപിന് ശക്തമായ പിന്തുണ ലഭിച്ചിരുന്ന കുടിയേറ്റ, അതിര്‍ത്തി സുരക്ഷാ വിഷയങ്ങളില്‍ പോലും പിന്തുണ 50 ശതമാനത്തിന് താഴെയായി. രാജ്യത്തെ പണപ്പെരുപ്പവും ഉയര്‍ന്ന ജീവിതച്ചെലവും ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയില്‍ 19 ശതമാനം ആളുകള്‍ മാത്രമാണ് തൃപ്തി രേഖപ്പെടുത്തിയത്. ഇന്ധനവില വര്‍ധനവിലെ അമര്‍ഷവും സര്‍വേയില്‍ വ്യക്തമാണ്.

റോയിട്ടേഴ്‌സ് പുറത്തുവിട്ട മറ്റൊരു സര്‍വേയില്‍ ട്രംപിന്റെ ജനപ്രീതി 35 ശതമാനമായി ചെറിയ തോതില്‍ ഉയര്‍ന്നെങ്കിലും, പാര്‍ട്ടി എന്ന നിലയില്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് അത് വലിയ ആശ്വാസം നല്‍കുന്നില്ല. വിവിധ ഏജന്‍സികളുടെ ശരാശരി കണക്കുകള്‍ പരിശോധിക്കുമ്പോഴും ട്രംപിന്റെ ജനപ്രീതി നെഗറ്റീവ് മേഖലയില്‍ തന്നെ തുടരുകയാണ്. റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ്, ന്യൂയോര്‍ക്ക് ടൈംസ്, സില്‍വര്‍ ബുള്ളറ്റിന്‍ തുടങ്ങിയ സര്‍വേ ഏജന്‍സികളുടെ ശരാശരി കണക്കുകള്‍ വ്യക്തമാക്കുന്നത് 58 ശതമാനത്തോളം അമേരിക്കക്കാരും നിലവിലെ പ്രസിഡന്റിന്റെ ഭരണത്തില്‍ അസംതൃപ്തരാണെന്നാണ്.

English summary

President Donald Trump’s approval rating has fallen to a new second-term low of 37% in the latest Marquette University Law School poll, driven by widespread public dissatisfaction over soaring gas prices, inflation, and key policy issues like foreign relations and border security. This steady erosion of support, alongside a sharp drop in voters who "strongly approve" of his performance, has created significant headwinds for Republicans and handed Democrats a commanding 13-point lead in generic congressional ballot polling ahead of the upcoming midterm elections.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam