കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കളമശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തുവെന്ന ആരോപണത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ആണ് തിരുവനന്തപുരം സൈബർ സെൽ കേസെടുത്തത്.
തിരുവനന്തപുരം സൈബർ സെൽ രജിസ്റ്റർ ചെയ്ത കേസാണ് കളമശേരിയിലേക്ക് മാറ്റി എഫ്ഐആർ ഇട്ടത്.
മാനഹാനി വരുത്താൻ വ്യാജരേഖ ഉണ്ടാക്കൽ, വ്യാജമാണെന്ന് അറിഞ്ഞിട്ടും അത് യഥാർത്ഥമാണെന്ന് വരുത്തി കൈവശം വെക്കലും ഉപയോഗിക്കലും, അപകീർത്തിപ്പെടുത്തൽ, വാർത്ത പ്രചരിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
