കരുവന്നൂർ കള്ളപ്പണക്കേസ്; പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ല

NOVEMBER 17, 2026, 9:17 AM

 കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി. എ ജെ പോൾസന്റെ ഹർജി തള്ളി കൊണ്ടാണ് കോടതി നിരീക്ഷണം. ഇരുപത്തിമൂന്നാം പ്രതിയാണ് എ ജെ പോൾസൻ. രണ്ടരക്കോടി രൂപയുടെ വായ്പയാണ് പോൾസൺ ബാങ്ക് അനുവദിച്ചത്.

വ്യാജരേഖയിൽ ആയിരുന്നു വായ്പയെന്ന് ഇഡി കണ്ടെത്തിയിരുന്നു. വ്യാജരേഖയിൽ സംഘടിപ്പിച്ച വായ്പ ഉപയോഗിച്ച് കർണാടകയിൽ ഭൂമി വാങ്ങുകയായിരുന്നു. 4,30,85,889 വായ്പയും പലിശയും സഹിതം തുക പോൾസൺ പിന്നീട് തിരിച്ചടച്ചു. തുടർന്നാണ് കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയത്.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്   ആണ് കേസ് അന്വേഷിക്കുന്നത്.  കേസിൽ ഇതുവരെ 83 പ്രതികളാണുള്ളത്. സിപിഎം നേതാക്കളായ എ.സി മൊയ്തീൻ, കെ. രാധാകൃഷ്ണൻ, എം.എം. വർഗീസ് ഉൾപ്പെടെയുള്ളവർക്കെതിരെ ഇഡി സപ്ലിമെൻ്ററി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കളും ആസ്തികളും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam