തിരുവനന്തപുരം: ചാല സ്വർണ കവർച്ച കേസിൽ മുഖ്യപ്രതി വിനോദ് ആന്റണി ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തി. മുക്കാൽ മണിക്കൂറിന്റെ പരിശ്രമത്തിലാണ് സ്വർണം കണ്ടെത്തിയത്.
നാല് പവൻ സ്വർണമാണ് കണ്ടെത്തിയത്. ഒളിവിൽ പോകുന്നതിന്ന് മുമ്പ് 2 സ്ഥലത്തായി സ്വർണം ഒളിപ്പിച്ചിരുന്നു. ഇന്നലെ വെള്ളായണിയിൽ നിന്നും സ്വർണം കണ്ടെത്തിയിരുന്നു. ഇതോടുകൂടി കവർന്ന മുഴുവൻ സ്വർണവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
ഒരു മിട്ടായി തോടിൽ ഒരു കട്ട സ്വർണം ഒളിപ്പിച്ചു വീടിന്റെ പിൻഭാഗത്തുള്ള ആറിന്റെ പരിസരത്തായാണ് സ്വർണം ഒളിപ്പിച്ചത്. ഫോർട്ട് സിഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം കണ്ടെടുത്തത്.
പൂജപ്പുര മുടവൻമുകൾ ഉള്ള വീടിന്റെ പിൻവശത്തായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
