സിപിഎം നേതാവ് ഐപി ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി

NOVEMBER 17, 2026, 7:32 AM

തിരുവനന്തപുരം: സിപിഎം ബാലരാമപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐപി ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി.

പേട്ടയിലെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഐപി ബിനു പ്രധാന പ്രതികളിലൊരാളാണ്. ഇതിനുപുറമെ, ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലും ബിനു വിചാരണ നേരിടുന്നുണ്ട്.

സമരക്കേസുകൾക്കും ജാമ്യമില്ലാ കേസുകൾക്കും പുറമെ നാല് ക്രിമിനൽ കേസുകൾ കൂടി നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് വഞ്ചിയൂർ പൊലീസിൻ്റെ നടപടി. 

vachakam
vachakam
vachakam

അതേസമയം, പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ നടപടി രാഷ്ട്രീയപ്രേരിതമെന്നാണ് ഐപി ബിനു ആരോപിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam