തിരുവനന്തപുരം: എഥനോൾ വിവാദത്തിൽ വിമർശനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനാണ് ശാസ്ത്രീയ അംഗീകാരമുള്ളതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.
ഇന്ധനത്തിൽ എഥനോൾ ചേർക്കുന്ന സംവിധാനവും ഇതിന് അനുസൃതമായാണ് ക്രമീകരിച്ചിരിക്കുന്നത്. ബ്ലെൻഡിംഗ് പോയിന്റിൽ 20 ശതമാനം എഥനോൾ കലർത്തുന്ന രീതിയിലാണ് യന്ത്രങ്ങൾ കാലിബ്രേറ്റ് ചെയ്തിട്ടുള്ളത്. നിശ്ചിത അളവിലെത്തുമ്പോൾ എഥനോൾ ചേർക്കുന്നത് സ്വമേധയാ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോപണമുന്നയിക്കുന്നവർക്ക് വിഷയത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് അറിവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വിവാദം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്നുവെന്ന ആരോപണവും മന്ത്രി തള്ളി.
20 ശതമാനം എന്ന നിശ്ചിത അളവിൽ മൂന്ന് ശതമാനം വരെ വ്യതിയാനം ഉണ്ടായാൽ പോലും എഥനോളിന്റെ അളവ് 19.4 മുതൽ 20.6 ശതമാനം വരെയായിരിക്കുമെന്നാണ് മന്ത്രിയുടെ വിശദീകരണം. അതിനാൽ അനുവദനീയമായ അളവിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്തുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
