തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാന് അറസ്റ്റില്‍.ഡോക്ടറുടെ പക്കൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് പേട്ട പൊലീസ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.
പണം വാങ്ങാൻ വന്നപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭീഷണിപ്പെടുത്തുന്ന കാര്യം ആശുപത്രി അധികൃതർ പേട്ട പൊലിസിനെ അറിയിച്ചിരുന്നു.തുടർന്ന്, സ്വകാര്യ ആശുപത്രിയിലെത്തി പണം വാങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആശുപത്രിക്കെതിരെ വ്യാജവാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. എകെജി സെന്ററിന് നേർക്ക് ബോംബെറിഞ്ഞ കേസിലും സുഹൈൽ ഷാജഹാൻ പ്രതിയാണ്.കൂടാതെ, കൊച്ചിയിൽ ഗുണ്ടകളെ സംഘടിച്ച് തൂഫാൻ യോഗം നടത്തിയതും സുഹൈലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
