കോടിയേരിയുടെ ഭാര്യാ സഹോദരന്‍ സിപിഎം വിട്ടു 

NOVEMBER 17, 2026, 1:48 AM

 തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ  ഭാര്യാ സഹോദരന്‍ പാര്‍ട്ടി വിട്ടു.  വിനോദിനിയുടെ സഹോദരനായ എസ്.ആര്‍.വിനയകുമാറാണ് പാര്‍ട്ടി അംഗത്വം പുതുക്കാന്‍ തയാറാകാതിരുന്നത്. . അടിമയായി പാര്‍ട്ടിയില്‍ മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ല, 

 പാര്‍ട്ടിയില്‍ പിണറായിസം മാത്രമേ  ഉള്ളുവെന്നുമുള്ള ആരോപണം ഉന്നയിച്ചാണ് വിനയകുമാര്‍ സിപിഎം വിടുന്നത്. 2009 മുതല്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും പട്ടം ബ്രാഞ്ച് മെംബര്‍ ആയിരുന്നുവെന്നും വിനയകുമാര്‍ പറഞ്ഞു. 

 എം.വി.ഗോവിന്ദന്‍ പറയുന്നത് സിപിഎം എന്നാല്‍ പിണറായി ആണെന്നും പിണറായി എന്നാല്‍ സിപിഎം ആണെന്നുമാണ്. പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. നേതാക്കന്മാര്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ വിഴുങ്ങുന്ന നിലയാണുള്ളതെന്നും വിനയകുമാർ വിമർശിച്ചു. 

vachakam
vachakam
vachakam

 ഇടതുഭരണകാലത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ എംഡിയായിരുന്നു എസ്.ആര്‍.വിനയകുമാര്‍. ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ചതിനു വിനയകുമാര്‍ അടക്കം 9 പേരെ അറസ്റ്റ് ചെയ്തതിനു ശേഷം ഇദ്ദേഹത്തെ എംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കിയിരുന്നു.   മുൻ തലശ്ശേരി എംഎൽഎ ആയിരുന്ന എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനാണ് അദ്ദേഹം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam