തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും.
റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യുക.
മെസ്സിയെ കൊണ്ട് വരാൻ എന്ന പേരിൽ നടത്തിയ തട്ടിപ്പിൽ എസ്ഐടി കേസ് രജിസ്റ്റർ ചെയ്തതോടെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് യൂണിറ്റും.
സാമ്പത്തിക തട്ടിപ്പിന് കേസെടുത്തതോടെ പി എം എൽ എ വകുപ്പ് ചുമത്താൻ ആണ് ഇഡി നീക്കം. അനധികൃതമായ നേടിയ പണം തട്ടിപ്പിനായി ഉപയോഗിച്ച് അതുവഴി കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇഡി അന്വേഷിക്കുക.
അതേസമയം എസ്ഐടി പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. മൊബൈൽഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്കയക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
