ആഗോള സാമ്പത്തിക രംഗത്ത് വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നു. പലിശനിരക്ക് വർദ്ധിപ്പിക്കുന്നതിനേക്കാൾ ഉപരി യോഗത്തിന് ശേഷം ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് നടത്തുന്ന വാർത്താസമ്മേളനത്തിലെ വാക്കുകൾക്കാണ് വിപണി വലിയ പ്രാധാന്യം നൽകുന്നത്.
പണപ്പെരുപ്പം കടുത്ത വെല്ലുവിളിയായി തുടരുന്ന പശ്ചാത്തലത്തിലാണ് 2023 ന് ശേഷമുള്ള ആദ്യ പലിശവർദ്ധനവിന് ഫെഡറൽ റിസർവ് തയ്യാറെടുക്കുന്നത്. പലിശനിരക്കിൽ കാൽ ശതമാനത്തിന്റെ വർദ്ധനവ് വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും കരുതുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലിശനിരക്കുകൾ കുറയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ട്രംപിന്റെ നിർദ്ദേശങ്ങൾക്ക് വിപരീതമായി ഫെഡറൽ റിസർവ് പലിശ കൂട്ടാൻ തയാറെടുക്കുന്നത് വലിയ രാഷ്ട്രീയ നയതന്ത്ര ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
പലിശനിരക്ക് 3.75 ശതമാനത്തിൽ നിന്നും 4 ശതമാനത്തിലേക്ക് ഉയർത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിനുമുൻപ് നടന്ന മീറ്റിംഗിൽ ട്രംപിന്റെ നിലപാടിനെ മറികടന്ന് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.
എന്നാൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതും ഓഗസ്റ്റിലെ ഉയർന്ന പണപ്പെരുപ്പ നിരക്കുകളുമാണ് ഫെഡിനെ പലിശ വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഇത് യുഎസ് സാമ്പത്തിക വിപണിയെയും ആഗോള ബോണ്ട് വിപണിയെയും ബാധിച്ചേക്കാം.
ഫെഡറൽ റിസർവ് തലവനായി കെവിൻ വാർഷ് ചുമതലയേറ്റ ശേഷമുള്ള ആദ്യ പലിശവർദ്ധന നീക്കമാണിത്. പലിശ വർദ്ധിപ്പിച്ച ശേഷം ഭാവിയിലെ നയങ്ങളെക്കുറിച്ച് അദ്ദേഹം നൽകുന്ന സൂചനകൾക്കായി ലോകമെമ്പാടുമുള്ള നിക്ഷേപകർ കാത്തിരിക്കുകയാണ്.
ബാങ്കിന്റെ തീരുമാനം വെറുമൊരു ഒറ്റത്തവണ വർദ്ധനവാണോ അതോ വരും മാസങ്ങളിലും പലിശ കൂട്ടാനുള്ള നീക്കത്തിന്റെ തുടക്കമാണോ എന്ന് അറിയാനാണ് വിപണി ഉറ്റുനോക്കുന്നത്. ഇതിൽ കെവിൻ വാർഷ് നൽകുന്ന മറുപടി വളരെ നിർണ്ണായകമായിരിക്കും.
വരുന്ന നവംബറിൽ അമേരിക്കയിൽ കോൺഗ്രഷണൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാൽ ഇപ്പോൾ നടക്കുന്ന പലിശവർദ്ധനവ് ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
അതിനിടെ പലിശനിരക്ക് കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും കെവിൻ വാർഷിനെ പരസ്യമായി വിമർശിക്കാൻ ഡൊണാൾഡ് ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ മറ്റ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥർക്കെതിരെ ട്രംപ് വിമർശനം ഉന്നയിച്ചിട്ടുണ്ട്.
നിലവിൽ വിപണികൾ പലിശവർദ്ധന മുൻകൂട്ടി പ്രതീക്ഷിച്ചിരിക്കുന്നതിനാൽ വാർഷിന്റെ വാ വാക്കുകളിൽ നേരിയ വ്യതിയാനം വന്നാലും ആഗോള ബോണ്ട് വിപണിയിൽ അത് വൻ തകർച്ചയ്ക്ക് കാരണമായേക്കാം.
ഇന്ത്യൻ വിപണികൾ ഉൾപ്പെടെയുള്ള ഏഷ്യൻ ഓഹരി വിപണികളിലും ഫെഡറൽ റിസർവിന്റെ തീരുമാനം വലിയ ചലനങ്ങൾ ഉണ്ടാക്കും. വിദേശ നിക്ഷേപങ്ങൾ അമേരിക്കൻ വിപണിയിലേക്ക് തിരിച്ചുപോകാൻ ഇത് കാരണമാകും.
വരും ദിവസങ്ങളിൽ യുഎസ് ഡോളറിന്റെ മൂല്യത്തിലും വലിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കാൻ വ്യക്തമായ സന്ദേശം നൽകേണ്ട ബാധ്യത ഇപ്പോൾ കെവിൻ വാർഷിനുണ്ട്.
കേന്ദ്ര ബാങ്കിന്റെ തീരുമാനത്തിന് തൊട്ടുപിന്നാലെ വിപണിയുടെ അന്തിമ പ്രതികരണം അറിയാൻ സാധിക്കും. ധനകാര്യ മേഖലയിലെ വിദഗ്ധരും സാമ്പത്തിക വിശകലന വിദഗ്ധരും ഏറെ ജാഗ്രതയോടെയാണ് പ്രതിസന്ധിയെ വീക്ഷിക്കുന്നത്.
അമേരിക്കൻ സാമ്പത്തിക വളർച്ചയെ ബാധിക്കാത്ത രീതിയിൽ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ ഫെഡ് ചെയർമാന് മുന്നിലുള്ളത്. അന്തിമ തീരുമാനത്തിനായി ആഗോള സാമ്പത്തിക ലോകം ഉറ്റുനോക്കുകയാണ്.
English Summary Global markets await US Federal Reserve Chairman Kevin Warsh speech as Fed prepares for anticipated interest rate hike amid persistent inflation pressure.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, US Fed Rate Hike, Kevin Warsh Federal Reserve, Donald Trump Interest Rates
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
