മെസ്സിയുടെ പേരിലെ തട്ടിപ്പ്; പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറി

OCTOBER 6, 2026, 8:54 AM

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തു നടത്തിയ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറി. ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലമിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. 

മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്‍, അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന സത്യപാലന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഷറഫലി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിക്കൊണ്ടാണ് പൊലീസ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. 

ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചും സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ നല്‍കിയതില്‍ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് കേസില്‍ കൂടുതല്‍ അറസ്റ്റുകളും ചോദ്യം ചെയ്യലുകളും ഉണ്ടാകുമെന്നുമാണ് സൂചന.

vachakam
vachakam
vachakam

അതേസമയം, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രധാന ശുപാര്‍ശ. നിലവില്‍ ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam