സുഗതന്റെ ജാമ്യം: നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

OCTOBER 6, 2026, 8:29 AM

തിരുവനന്തപുരം: ആര്‍. സുഗതന് കാപ്പാ കേസിൽ ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട്  പ്രതിപക്ഷത്തിന്റെ ഒത്തുകളി ആരോപണങ്ങളെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 

സുഗതന്റെ കാപ്പ കേസിലേത് കോടതി വിധിയാണ്. ഹൈക്കോടതി വിധിയെ തള്ളുന്നത് കോടതിയലക്ഷ്യമാണ്. വിധി പരിശോധിക്കേണ്ടതുണ്ട്. നടപടിക്രമങ്ങളില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി എടുക്കുന്ന തീരുമാനങ്ങളെ വിമര്‍ശിക്കാന്‍ സാധിക്കില്ലല്ലോ. വിധി പരിശോധിച്ചശേഷം, എന്തു ചെയ്യാന്‍ സാധിക്കുമെന്ന് നോക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

എന്തു പറയുമ്പോഴും ബിജെപിയുമായി ഒത്തുകളി എന്നു പറയുന്നു. ആരോട് ഒത്തുകളിക്കുന്നു എന്നാണ് പറയുന്നത്? സൈക്കിള്‍ തട്ടി നായ ചത്താലും ഒത്തുകളിയെന്നു പറയും. ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

vachakam
vachakam
vachakam

അതേസമയം കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സു​ഗതൻ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിൽ മോചിതനായ സുഗതനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തി. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും ഷാളണിയിച്ചുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സുഗതന്റെ ഭാര്യയും മകനും വിയ്യൂർ ജയിലിൽ എത്തിയിരുന്നു.

ഇതൊരു രാഷ്ട്രീയ കേസാണെന്ന് എല്ലാവർക്കും അറിയാമെന്നും ജനകീയ സമരത്തിൽ പങ്കെടുത്തതിനാണ് കേസ് ചുമത്തിയതെന്നും പുറത്തിറങ്ങിയ ശേഷം സുഗതൻ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam