ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. പ്രതിഷേധം ഒൻപത് മണിക്കൂറോളം പിന്നിടുമ്പോഴാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്.
പ്രിയങ്കാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കൊടിക്കുന്നിൽ സുരേഷ്, പവൻ ഖേര എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് മാറ്റി.പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ അതിശക്തമായ പ്രതിഷേധമാണ് ദില്ലിയിൽ അരങ്ങേറുന്നത്. പാർലമെൻറ് വളപ്പിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധ മാർച്ച്. എന്നാൽ, വഴിയിൽ പൊലീസ് തടഞ്ഞതോടെ എംപിമാർ വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
നേതാക്കളോട് പ്രതിഷേധ സ്ഥലത്ത് നിന്നും ഒഴിയാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടശേഷം മാത്രമെ മടങ്ങൂവെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും പ്രതിഷേധക്കാരും. തുടർന്ന്, ആദ്യം എംപിമാരെയും പിന്നീട് രാഹുലിനെയും പ്രിയങ്കയെയും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
