കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസ്; കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

OCTOBER 6, 2026, 9:17 AM

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ജാമ്യം അനുവദിച്ചത്. 

ആഗസ്റ്റ് 15ന് രാത്രിയാണ് കൊല്ലം പരവൂര്‍ കൊച്ചാലുംമൂട് സ്വദേശിയായ ശിവൻകുട്ടി ചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്.അപ്പൂപ്പന്‍ ശാസിച്ചതിനാലാണ് മോഷണം നടത്താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 

താൻ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപ്പൂപ്പന്‍ കണ്ടു.തുടര്‍ന്ന്, അപ്പൂപ്പന്‍ ശാസിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് മോഷണം നടത്താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടത്.പിന്നാലെ കവര്‍ച്ച നടത്തിയ ശേഷം സുഹൃത്ത് വീഡിയോ കോളിലൂടെ വീടിന്റെ അകം കാണിച്ചുതന്നു. അപ്പോഴാണ് അപ്പൂപ്പന്‍ മരിച്ച വിവരം അറിയുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

vachakam
vachakam
vachakam

അതേസമയം, കേസില്‍ കുറ്റാരോപിതരായ മൂന്ന് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam