മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

OCTOBER 5, 2026, 10:19 AM

തിരൂർ : എൻ.എസ്.എസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം സംഘടിപ്പിച്ചു.
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.

2026 - 2028 ഫൊക്കാന ഭരണ സമിതി അധികാരത്തിൽ വന്നപ്പോൾ എടുത്ത പ്രധാന തീരുമാനം കേരള ഗവൺമെന്റിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് കേരളത്തിൽ വിവിധയിടങ്ങങ്ങളിൽ ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് ഫൊക്കാന നേതൃത്വം നൽകുന്നു


vachakam
vachakam
vachakam

മലയാള സർവ്വകലാശാല സന്ദർശിക്കാൻ എത്തിയ സമയത്ത് ഇവിടെ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.  മുൻ എക്‌സൈസ് ഓഫീസർ ബി. ഹരികുമാർ ക്ലാസ്സ് നയിച്ചു.

എൻ.എസ്.എസ് പൂർവ്വ അംഗങ്ങളുടെ സംഘടനയുടെ പേരും ലോഗോയും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് , ഗവേഷകൻ ജിനുവിന് നൽകി പ്രകാശനം ചെയ്തു. മുഖം ബുക്‌സ് എഡിറ്റർ അനിൽ പെണ്ണൂക്കര ആശംസകൾ നേർന്നു. ചടങ്ങിൽ എൻ.എസ്. എസ് കോർഡിനേറ്റർ ഡോ. കെ. ബാബുരാജൻ ആദ്ധ്യക്ഷ്യം വഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. കെ ശുഭ സ്വാഗതവും സനിക സുനിൽ നന്ദിയും പറഞ്ഞു.

ജിജി ടോം, ഫൊക്കാന പി. ആർ. ഒ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam