കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് സംഘർഷ കേസുമായി ബന്ധപ്പെട്ട് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷിന്റെ ജാമ്യാപേക്ഷ കുന്ദമംഗലം കോടതി ഇന്ന് പരിഗണിക്കും.
തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം വെച്ച് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്ന കോൺഗ്രസ് പ്രവർത്തകൻ സിറാജ്ജുദ്ദീന്റെ പരാതിയിലാണ് കേസ്.സംഭവത്തിൽ ഗിരീഷ് ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികളായ അഞ്ചു പേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തളളിയിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നൽകിയ വ്യാജ പരാതിയിൽ ആയിരുന്നു സിപിഐഎം പ്രവർത്തകരെ രണ്ടു വർഷത്തിനുശേഷം അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് നടപടിക്കെതിരെ കഴിഞ്ഞദിവസം മാനാഞ്ചിറക്ക് സമീപം സിപിഐഎം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
