തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ കത്തിൽ സംസ്ഥാന സർക്കാരിന്റെ അന്തിമ തീരുമാനം വൈകും. കേസിൽ അഡ്വക്കറ്റ് ജനറൽ (എജി) ഇന്ന് സർക്കാരിന് നിയമോപദേശം കൈമാറില്ലെന്നാണ് വിവരം.
മുഖ്യമന്ത്രി വി.ഡി സതീശൻ ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തുന്ന പ്രത്യേക കൂടിക്കാഴ്ചയിലാകും കേസിന്റെ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
അതേസമയം, സിഎംആർഎൽ സ്ഥാപക എംഡി ശശിധരൻ കർത്ത, സിഎഫ്ഒ സുരേഷ് കുമാർ, സിജിഎം പി. സുരേഷ് കുമാർ എന്നിവരാണ് ഇഡി രേഖപ്പെടുത്തിയ മൊഴി നിഷേധിച്ചത്.
ഇഡിക്ക് മുൻപാകെ നൽകുന്ന മൊഴികൾ വിചാരണവേളയിൽ തെളിവായി പരിഗണിക്കപ്പെടുന്നവയാണ്.
എന്നാൽ കേസിൽ തെളിവായി ഉപയോഗിച്ചിരുന്ന ഈ പ്രധാന മൊഴികൾ പിൻവലിക്കപ്പെടുകയും, പിൻവലിക്കാനുള്ള കാരണം കോടതി അംഗീകരിക്കുകയും ചെയ്താൽ, പിണറായി വിജയനെയും ടി. വീണയെയും കേസുമായി ബന്ധിപ്പിക്കാൻ ഇ.ഡി ഉന്നയിച്ച പ്രധാന തെളിവുകൾ പൂർണ്ണമായും ഇല്ലാതാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
