കോഴിക്കോട്: കെഎസ്ഇബിയുടെ ജീപ്പിലെ തോട്ടി തട്ടി വയോധികയ്ക്ക് അപകടം പറ്റിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍.വയോധികയ്ക്ക് ചികിത്സാ ചിലവും നഷ്ടപരിഹാരവും നല്‍കണമെന്നും കൃത്യവിലോപം കണ്ടെത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
കോഴിക്കോട് വടകരയില്‍ ഇന്നലെയാണ് സംഭവം നടന്നത്.മരത്തിന്റെ ചില്ലവെട്ടാന്‍ ജീപ്പില്‍ കൊണ്ടുപോവുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടിയില്‍ കെട്ടിയ കത്തി തട്ടിയാണ് ജാനകിക്ക് വയറ്റിനും കൈയ്ക്കും പരിക്കേറ്റത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
