പണ്ടോരു ഐപിഎസ് പ്രമാണി ഉണ്ടായിരുന്നു. സധാരണ കഥ പറയുന്നൊരു സ്റ്റയിലിൽ അങ്ങ് പറഞ്ഞതാണ് പണ്ട് എന്ന് കെട്ടോ..! അത്ര പണ്ടൊന്നുമല്ല. നമ്മുടെ സംസ്ഥാനത്തെ മനുഷ്യവകാശ കമ്മീഷനിൽ മുതൽ ഇൻവിസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ വരെ ആയ വീരശൂരപരാക്രമി..!
പേരുകേട്ട തറവാട്ടിൽ പിറന്ന തനി തറവാടി. പോർത്തുഗീസ് ശീമക്കാരായ വാസ്‌കോഡഗാമ കാപ്പാട് കാലുകുത്തിയ കാലത്തുപോലും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കലയന്താനിലെ അറിയപ്പെടുന്ന തറവാട്. പൂർവീക സ്വത്ത് എത്രയെന്ന് ഇന്നും തിട്ടപ്പെടുത്തിയിട്ടില്ല.
ഡി.ജി.പി പദവിയിലും പിന്നെ കെ.എഫ്.സി. സി.എം.ഡി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഫയർഫോഴ്‌സ് മേധാവി, കെ.എസ്.ആർ.ടി.സി. എം.ഡി, പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, കണ്ണൂർ റെയ്ഞ്ച് ഐ.ജി, എറണാകുളം ക്രൈം ബ്രാഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവി എന്നീങ്ങനെ എണ്ണിയാൽ തീരാത്തത്ര പദവിയും പകിട്ടും പത്രാസുമായി ഉലകം ചുറ്റിയ വാലിബൻ..!
നീണ്ടുനിവർന്ന 36 സംവത്സരക്കാലത്തെ പോലീസ് ജീവിതത്തിനൊടുവിൽ 2023 ജൂലൈ 31ന് സർവീസിൽ നിന്ന് വിരമിച്ചെന്ന് ആരൊക്കെയൊ പറഞ്ഞു നടക്കുന്നു. എന്നാൽ ടീയാന് അങ്ങിനെ വിരമിച്ചതായുള്ള ഒരു വിമ്മിഷ്ടവും ഇന്നലേവരെ ഉണ്ടായിരുന്നില്ല.
അതിനു കാരണം ജനിക്കും മുമ്പേ കിട്ടിയ സംഗീതസ്വരവാസന തന്നെ..! സംഗീതസംവിധാനമാണ് യുണീക്കായികിട്ടിയ വരദാനം. എത്രയെത്ര പള്ളിപ്പെരുന്നാളുകൾക്കും ധ്യാനകേന്ദ്രങ്ങൾക്കും ഉണർത്തുപാട്ടുണ്ടാക്കികൊടുത്ത ഈ സംഗീത സംമ്രാട്ടിന് സംഗീത സ്റ്റുഡിയോ എന്നതും അനധികൃത സ്വത്തും ഒരു വീക്‌നസാണ്.
തൃക്കാക്കരയിൽ കേരള ബുക്ക്‌സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയുടെ അധിപനായിരിക്കുമ്പോൾ മാവേലിയെ ചവിട്ടിത്താഴ്ത്തിയതുപോലെ ചവിട്ടിക്കൂട്ടാൻ ചില വാമനന്മാർ മുണ്ടുമാടിക്കുത്തി വന്നതാണ്.
പിന്നെ ഋഷിരാജ് സിങ്ങിന്റെ വക ശീതങ്കൻ തുള്ളർ സിഡിയിലാക്കിയിട്ടും കലുങ്ങാത്തവൻ. അന്ന് പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്താൻ നോക്കിയിട്ടു നടക്കാതെ പോയ സംഗതിയാണിപ്പോൾ ബോബി കുരുവിള എന്ന വാമനൻ സാധിച്ചെടുത്തത്.
സംഭവാമി യുഗേ യുഗേ... പിന്നലെ വരുന്ന ഐഎഎസ്, ഐപിഎസ് ഗോക്കൾക്കിതൊരു പാഠമായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുകയാണ്..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
