അനധികൃത മദ്യശേഖരം: റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതിയില്‍ ഹാജരാക്കി

SEPTEMBER 17, 2026, 7:42 AM

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. അര്‍ജന്റീന ടീം സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടുകളുടെ ഭാഗമായി കാരാപ്പുഴ റിസര്‍വോയറിന് സമീപത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് എക്സൈസ് സംഘം 67 ലിറ്ററിലധികം മദ്യം കണ്ടെടുത്തത്. 43 ലിറ്റര്‍ വിദേശ മദ്യവും 4.8 ലിറ്റര്‍ വിദേശനിര്‍മിത വൈനും അഞ്ചര ലിറ്റര്‍ കേരള നിര്‍മിത വൈനും 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യവുമാണ് എക്സൈസ് പിടിച്ചെടുത്തത്.

സംഭവത്തെ തുടര്‍ന്ന് ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമത്തിലെ 55 ഐ, 55 എ എന്നീ വകുപ്പുകളും വ്യാജമദ്യം സൂക്ഷിച്ചതിനുള്ള വകുപ്പുകളും ചുമത്തി കേസെടുത്തു. കൊച്ചിയിലായിരുന്ന അദ്ദേഹത്തെ പുലര്‍ച്ചെയോടെ വയനാട്ടിലെത്തിക്കുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്സൈസ് ജോയിന്റ് കമ്മിഷണര്‍, ഡെപ്യൂട്ടി കമ്മിഷണര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് വൈകുന്നേരം നാലരവരെ ചോദ്യം ചെയ്തത്. എന്നാല്‍ താന്‍ മദ്യം കഴിക്കാറില്ലെന്നും വീട്ടില്‍ ഇത്രയും മദ്യശേഖരം എങ്ങനെ എത്തിയെന്ന് തനിക്കറിയില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ അദ്ദേഹം മറുപടി നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam