ആലപ്പുഴ: കറ്റാനം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ ശ്രീലകം ഫിനാൻസ് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളിൽ ഒരാളായ യുവമോർച്ച നേതാവ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ പൊലീസിന് മുന്നിൽ കീഴടങ്ങി.
കേസിൽ സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, മാനേജർ ടിനു തമ്പാൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങളായി ഒളിവിലായിരുന്ന രാഹുൽ രാധാകൃഷ്ണനെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.
കുറഞ്ഞ പലിശയ്ക്ക് പണം നൽകാമെന്ന് വാഗ്ദാനം നൽകി ഉപഭോക്താക്കളിൽ നിന്ന് സ്വർണം പണയം വാങ്ങുകയായിരുന്നു. പിന്നീട് പണം നൽകി സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് സ്വർണം സ്ഥാപനത്തിൽ ലഭ്യമല്ലെന്ന വിവരവും തട്ടിപ്പും പുറത്തറിയുന്നത്.സ്ഥാപനത്തിനെതിരെ ഇതുവരെ നൂറിലധികം ആളുകളാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
