സ്ത്രീകളെ വിവസ്ത്രരാക്കി വൻ കവർച്ച

SEPTEMBER 18, 2026, 12:01 AM

കൊച്ചി:  സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച. പാലാരിവട്ടത്ത് വ്യാഴാഴ്ച പുലര്‍ച്ചെ വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. അസം, പശ്ചിമ ബംഗാള്‍ സ്വദേശികളായ യുവതികളാണ് അതിക്രമത്തിന് ഇരയായത്.

മാരാകായുധങ്ങളുമായായിരുന്നു അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. തുടര്‍ന്ന് കത്തി കാണിച്ചും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കവരുകയായിരുന്നു.  ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യുവതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. 

3,05,000 വില വരുന്ന പത്ത് ഫോണുകളാണ് സംഘം കൈക്കലാക്കിയത്. തുടര്‍ന്ന് സ്ത്രീകളെ വിവസ്ത്രരാക്കി. അതില്‍ ഒരാളുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്‍ തൂക്കത്തിലുള്ള സ്വര്‍ണമാലയും മറ്റൊരാളുടെ നാല് ഗ്രാം തൂക്കമുള്ള സ്വര്‍ണ കമ്മലും പ്രതികള്‍ കവര്‍ന്നു.   

vachakam
vachakam
vachakam

യുപിഐ വഴി പന്ത്രണ്ടായിരം രൂപയും മോഷ്ടാക്കള്‍ കൈക്കലാക്കി. രണ്ടുപേരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പറയുന്നത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam