കാസർകോട്: പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ ക്രൂരമായ റാഗിങും മർദനവും. ബേക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്.
ആക്രമണത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. മണിമുണ്ട സ്വദേശി അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് സിനാൻ, സുഹൃത്ത് അഹമ്മദ് ഷമീൽ എന്നിവർക്കാണ് മർദനമേറ്റത്.
മർദനമേറ്റ മുഹമ്മദ് സിനാന്റെ കൈ ബാക്കിലേക്ക് ഒടിച്ചെടുക്കുകയും കാലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അഹമ്മദ് ഷമീലിന്റെ മുഖത്താണ് പ്ലസ് ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
