തൃശ്ശൂർ: ഇരിങ്ങാലക്കുട എം.എൽ.എ.യും കേരള കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവുമായ തോമസ് ഉണ്ണിയാടൻ പാർട്ടിയുമായി ഇടയുന്നു. മന്ത്രിപദവിയോ ഭരണമുന്നണി ചീഫ്വിപ്പ്പദവിയോ നൽകാതെ അവഗണിച്ചുവെന്നാണ് ആക്ഷേപം.
യുഡിഎഫ് അധികാരത്തിലെത്തപ്പോൾ തന്നെ മന്ത്രിയാക്കണമെന്ന് ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടൻ പി ജെ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മോൻസ് ജോസഫ് മന്ത്രി എന്ന നിലപാടിൽ ജോസഫ് ഉറച്ച് നിന്നു.
പകരം കിട്ടിയ ചീഫ് വിപ്പ് സ്ഥാനം മകൻ അപു ജോൺ ജോസഫിന് കൊടുത്തതോടെ മുതിർന്ന അംഗമായ തന്നെ തഴഞ്ഞുവെന്ന പരാതി ഉണ്ണിയാടൻ പാർട്ടി വേദികളിൽ ഉന്നയിച്ചിരുന്നു. ഫലം കാണതായതോടെയാണ് പരസ്യപ്രതിഷേധത്തിലേക്ക് എത്തുന്നത്.
അദ്ദേഹത്തോട് അടുപ്പമുള്ളവർ ചേർന്ന് രൂപവത്കരിച്ച കേരള കോൺഗ്രസ് ജില്ലാ സൗഹൃദ വേദി എം.എൽ.എ.യ്ക്ക് ശനിയാഴ്ച തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വൻ സ്വീകരണമൊരുക്കുകയാണ്. ഉണ്ണിയാടന്റെ നിയമസഭാംഗത്വത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായാണ് സ്വീകരണമെന്നാണ് പറയുന്നതെങ്കിലും അദ്ദേഹത്തിന്റെ ശക്തിപ്രകടനമാണ് യഥാർഥ ലക്ഷ്യം.
ജോസഫ് ഗ്രൂപ്പ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ വിളിച്ച ദിവസം തന്നെയാണ് സമാന്തരമായി ഉണ്ണിയാടൻ തൃശൂരിൽ സ്നേഹാദരം പരിപാടി സംഘടിപ്പിക്കുന്നതും.
കോൺഗ്രസുമായി അടുത്തുനിന്ന് സമാന്തര സംവിധാനമായി മുന്നോട്ടു പോകാൻ ആണ് ഇപ്പോഴത്തെ നീക്കം. അല്ലെങ്കിൽ ഒരു ടേമെങ്കിലും മന്ത്രിയാക്കണമെന്ന ഫോർമുല മുന്നോട്ട് വച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
