തിരുവനന്തപുരം: മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും.
മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും മൃഗങ്ങൾ ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും പറഞ്ഞ സി.പി. ജോൺ മൃഗശാല മാറ്റമെന്ന നിർദേശത്തെ സ്വാഗതം ചെയ്തു.
മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെ. മുരളീധരൻ പറഞ്ഞു.
സിപിഎം എല്ലാത്തിനെയും എതിർക്കുന്നവരാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മൃഗശാല മാറ്റിയാലും തലസ്ഥാനത്തിന്റെ പ്രാധാന്യത്തിന് ഒരു കുറവും വരില്ലെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
