തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്മാര്‍ട്ട് പിഡിഎസ് അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതോടെ ആറ് ലക്ഷത്തിലധികം റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ സാധ്യത. തുടര്‍ച്ചയായി ആറ് മാസത്തിലധികമായി റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റാത്ത കാര്‍ഡുകള്‍ക്കെതിരെയാണ് നടപടിയുണ്ടാകുന്നത്. ഇത്തരത്തിലുള്ള കാര്‍ഡുകളിലായി പതിനാറ് ലക്ഷത്തിലേറെ ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
റേഷന്‍ വിതരണം പൂര്‍ണ്ണമായും കേന്ദ്രീകൃതമായി നിരീക്ഷിക്കുകയും ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തത്സമയം സൂക്ഷിക്കുകയും ചെയ്യുന്ന സംവിധാനമാണ് സ്മാര്‍ട്ട് പിഡിഎസ്. ആദ്യ ഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കെതിരെയായിരിക്കും കര്‍ശന നടപടി സ്വീകരിക്കുക. ഈ വിഭാഗത്തില്‍പെട്ട ഏകദേശം 45,000 കാര്‍ഡുകളും 66,000 ഗുണഭോക്താക്കളുമാണ് നിലവില്‍ റേഷന്‍ വാങ്ങാതെ മാറിനില്‍ക്കുന്നത്.
അതേസമയം മുന്‍ഗണനേതര വിഭാഗങ്ങളായ നീല, വെള്ള, ബ്രൗണ്‍ കാര്‍ഡുകളില്‍ 5.6 ലക്ഷത്തിലധികം കാര്‍ഡുകളും 15 ലക്ഷത്തിലേറെ ഗുണഭോക്താക്കളും റേഷന്‍ കൈപ്പറ്റുന്നില്ലെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
മരവിപ്പിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ പുനഃസ്ഥാപിക്കുന്നതിന് മൂന്നു മാസത്തെ സാവകാശം നല്‍കും. ഈ സമയപരിധിക്കുള്ളില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അംഗങ്ങളും ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വിതരണം പുനരാരംഭിക്കുകയുള്ളൂ. കൂടാതെ, രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ ഒരേ വ്യക്തിയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും സ്മാര്‍ട്ട് പിഡിഎസ് വഴി കണ്ടെത്താനാകും. ഇത്തരം ഇരട്ട കാര്‍ഡുകളും മരവിപ്പിക്കും. ഇവര്‍ മൂന്നു മാസത്തിനകം ഇ-കെവൈസി പൂര്‍ത്തിയാക്കി തങ്ങള്‍ക്ക് ആവശ്യമായ ഒരു കാര്‍ഡില്‍ മാത്രം പേര് നിലനിര്‍ത്തി മറ്റുള്ളവയില്‍നിന്ന് ഒഴിവാകേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
