പുതിയ പേരും ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച് തൃണമൂൽ കോൺഗ്രസ്

SEPTEMBER 18, 2026, 2:52 AM

കൊൽക്കത്ത: പുതിയ പേരും ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്.പശ്ചിമ ബംഗാളിൽ ഒക്ടോബർ ആറിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽനിന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (എഐടിസി) എന്ന പേരും 'പൂക്കളും പുല്ലും' അടങ്ങിയ ചിഹ്നവും താൽക്കാലികമായി നീക്കംചെയ്തതിന് പിന്നാലെയാണ് നടപടി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ തങ്ങളുടെ ശക്തമായ അമർഷം രേഖപ്പെടുത്തിക്കൊണ്ടാണ് അവർ പാർട്ടിയുടെ പുതിയ പേരുകളും ചിഹ്നങ്ങളും സമർപ്പിച്ചത്. ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ പുതിയ പേരുകളും ചിഹ്നങ്ങളും പ്രാബല്യത്തിൽ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ദാരുണമായ തോൽവിക്ക് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര ഭിന്നത രൂക്ഷമായത്. പാർട്ടിക്കുള്ളിലെ 80 എം.എൽ.എമാരിൽ 60 പേരുടെ പിന്തുണയോടെ റിതബ്രത ബാനർജി രംഗത്തെത്തുകയും പ്രതിപക്ഷ നേതാവായി അംഗീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് മമത ബാനർജിയെ അധ്യക്ഷ പദവിയിൽ നിന്ന് നീക്കി മുതിർന്ന നേതാവ് അരൂപ് റോയിയെ തൃണമൂലിന്റെ പുതിയ അധ്യക്ഷനായി വിമതർ പ്രഖ്യാപിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam