മഹാരാഷ്ട്രയിലെ നാസിക്കിൽ തെരുവുനായ ശല്യത്തിനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൽ വിചിത്രമായ പ്രതിഷേധവുമായി യുവസേന (യുബിടി) പ്രവർത്തകർ.
നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസർ ധീരജ് ഭാംരെയുടെ ഓഫീസിനുള്ളിലേക്ക് കയറിയ പ്രവർത്തകർ, അദ്ദേഹത്തിന്റെ മേശപ്പുറത്തേക്ക് നാല് തെരുവുനായ്ക്കളെ തുറന്നുവിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
യുവസേന ജില്ലാ അധ്യക്ഷൻ വിക്രം രന്ധാവെയുടെ നേതൃത്വത്തിലാണ് ചാക്കിൽ കെട്ടിക്കൊണ്ടുവന്ന തെരുവുനായ്ക്കളെ ഓഫീസിനുള്ളിലേക്ക് കൊണ്ടുവന്നത്. പ്രദേശത്ത് കഴിഞ്ഞ ആറു മാസമായി തെരുവുനായ ശല്യം രൂക്ഷമാണെന്നും ചെറിയ കുട്ടികൾക്കും സ്ത്രീകൾക്കും കടിയേൽക്കുന്നത് പതിവായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.
ചീഫ് ഓഫീസർ ടെൻഡർ നടപടികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോപിച്ച് 20 രൂപ നോട്ടുകൾ കൊണ്ടുണ്ടാക്കിയ മാലയും അദ്ദേഹത്തിന്റെ കഴുത്തിലിടാൻ പ്രവർത്തകർ ശ്രമിച്ചു.
പ്രതിഷേധത്തിനിടയിലും കസേരയിൽനിന്ന് എഴുന്നേറ്റ് മാറാതെ ഉദ്യോഗസ്ഥൻ ശാന്തനായി പരാതി കേട്ടു. എന്നാൽ, എട്ട് ദിവസത്തിനകം പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ നായ്ക്കളെ ഓഫീസിലേക്ക് തുറന്നുവിടുമെന്ന മുന്നറിയിപ്പ് നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.
STORY | Protesters release stray dogs on official’s table in Nashik to highlight canine menace A group of protesters released stray dogs on the table of a civic official in Maharashtra’s Nashik district to highlight the stray dog menace within the jurisdiction of the Niphad Nagar Panchayat, alleging inaction by authorities. The protest by members of the Yuva Sena (UBT), the youth wing of the Shiv Sena (UBT), took place on Wednesday. READ: https://t.co/eLM0OBHbwa VIDEO: #Nashik #MaharashtraNews (Source: Third Party) (Full video available on PTI Videos - https://t.co/bIyFWTfmBd)
— Press Trust of India (@PTI_News) September 17, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
