ന്യൂയോർക്: കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 2.5 മടങ്ങ് വർദ്ധിച്ചു.
2016ൽ 63 ബില്യൺ ഡോളർ ആയിരുന്നത് കഴിഞ്ഞ വർഷം 151 ബില്യൺ ഡോളറായി ഉയർന്നു. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് (IFAD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
ലോകത്തിൽ ഏറ്റവും കൂടുതൽ പണം പ്രവാസികളിൽ നിന്നും ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ആഗോളതലത്തിൽ കഴിഞ്ഞ വർഷം പ്രവാസികളുടെ പണം അയയ്ക്കൽ 728.6 ബില്യൺ ഡോളറിലെത്തി.
2016ലെ കണക്കുകളുടെ ഇരട്ടിയാണിത്. കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കുന്നുവെന്ന് കഎഅഉ വ്യക്തമാക്കി.
ഇന്ത്യയുടെ ആധാർ, യു.പി.ഐ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ പണം കൈമാറ്റം വേഗത്തിലാക്കാൻ സഹായിച്ചതായി റിപ്പോർട്ട് പറയുന്നു.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണം അയയ്ക്കലാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് പ്രധാന പിന്തുണ നൽകുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
