ക്ലബ് ഫുട്‌ബോളിൽ ചരിത്രനേട്ടവുമായി അൽനസർ

SEPTEMBER 18, 2026, 9:03 AM

ക്ലബ്ബ് ഫുട്‌ബോളിൽ ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽനസർ. പ്രധാന ആഭ്യന്തര ലീഗുകളിലെ തുടർച്ചയായ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ നേടുന്ന ക്ലബ്ബെന്ന റെക്കോർഡാണ് സൗദി ക്ലബ് സ്വന്തമാക്കിയത്.

തുടർച്ചയായ 94 മത്സരങ്ങളിൽ ഗോൾ നേടിയതോടെയാണ് അൽനസർ പുതിയ ചരിത്രം കുറിച്ചത്. സൗദി പ്രോ ലീഗിൽ അൽ ഖലീജിനെതിരായ മത്സരത്തിലാണ് അൽനസർ റെക്കോർഡ് നേട്ടത്തിലെത്തിയത്.

മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു. ഇതോടെ തുടർച്ചയായി 93 മത്സരങ്ങളിൽ ഗോൾ നേടിയ അർജന്റൈൻ ക്ലബ് റിവർ പ്ലേറ്റിന്റെ റെക്കോർഡാണ് അൽനസർ മറികടന്നത്. 1936 മുതൽ 1939 വരെയായിരുന്നു റിവർ പ്ലേറ്റിന്റെ റെക്കോർഡ്.

vachakam
vachakam
vachakam

2023 ഡിസംബറിൽ സൗദി പ്രോ ലീഗിൽ ഗോൾ നേടിയതോടെയാണ് അൽനസറിന്റെ റെക്കോർഡ് ഗോൾവേട്ടയ്ക്ക് തുടക്കമായത്. പിന്നീട് കളിച്ച ഓരോ മത്സരത്തിലും എതിരാളികളുടെ വല കുലുക്കാൻ ടീമിന് സാധിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽനസറിലെത്തിയതിന് പിന്നാലെയാണ് ടീമിന്റെ ഈ ചരിത്രനേട്ടം. 2023ൽ സൗദി ക്ലബ്ബിലെത്തിയ പോർച്ചുഗീസ് സൂപ്പർ താരം ഇതുവരെ സൗദി പ്രോ ലീഗിൽ 113 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ നേടിയിട്ടുണ്ട്

നിലവിൽ സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അൽനസർ. ഏഴ് മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. അഞ്ച് മത്സരങ്ങളിൽ ജയിച്ച അൽനസർ ഒരു മത്സരം സമനിലയിലും ഒരു മത്സരം തോൽവിയിലും അവസാനിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam