നഗോയ: ജപ്പാനില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനെത്തിയ ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങള്‍ക്ക് കടുത്ത ദുരനുഭവം. നഗോയയില്‍ വിമാനമിറങ്ങിയ 35 അംഗ ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിന് സംഘാടകര്‍ മുന്‍കൂട്ടി നിശ്ചയിച്ച വാഹന സൗകര്യമോ താമസസൗകര്യമോ ഒരുക്കിയില്ല. വിമാനത്താവളത്തിലെത്തി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്ന താരങ്ങള്‍ക്ക് ഗെയിംസ് വില്ലേജിലെത്തി 14 മണിക്കൂറിനുശേഷമാണ് താമസസൗകര്യം ലഭ്യമായത്.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അടിയന്തരമായി ഇടപെടുകയായിരുന്നു. തുടര്‍ന്ന് 400 മീറ്റര്‍ അകലെയുള്ള രണ്ട് വ്യത്യസ്ത കെട്ടിടങ്ങളിലായി 18 മുറികള്‍ അനുവദിച്ചു. എന്നാല്‍ ഈ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ആദ്യത്തെ ട്രാന്‍സ്പോര്‍ട്ട് വാഹനം മടങ്ങിയതിനാല്‍, പുലര്‍ച്ചെ ഭാരമേറിയ ഷൂട്ടിങ് ഉപകരണങ്ങളും പെട്ടികളുമായി താരങ്ങള്‍ക്ക് പൊതുനിരത്തിലൂടെ നടക്കേണ്ടിവന്നു. വനിതാ താരങ്ങളുടെ സാധനങ്ങള്‍ എത്തിക്കുന്നതിനായി പുരുഷ അത്ലറ്റുകള്‍ ഇരു കെട്ടിടങ്ങള്‍ക്കുമിടയില്‍ പലതവണ നടന്നു.
എട്ട് മണിക്കൂറിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് താരങ്ങള്‍ക്ക് ചെക്ക്-ഇന്‍ ചെയ്യാന്‍ സാധിച്ചത്. നിലവില്‍ ലഭ്യമായ മുറികള്‍ പങ്കിട്ടാണ് താരങ്ങള്‍ താമസിക്കുന്നത്. ചിലര്‍ താത്കാലികമായി ഹോട്ടലുകളിലേക്ക് മാറി. വിമാനത്താവളത്തിലും മറ്റും വിശ്രമിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഘാടകരുടെ വീഴ്ചയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
