ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റിൽ ജപ്പാനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ

SEPTEMBER 18, 2026, 9:15 AM

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ തകർത്ത് ഇന്ത്യൻ വനിതകൾ സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ 19.5 ഓവറിൽ 57 റൺസിന് ഓൾ ഔട്ടായപ്പോൾ 5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.

15 പന്തിൽ 40 റൺസെടുത്ത ഷഫാലി വർമ പുറത്താകാതെ നിന്നപ്പോൾ 12 റൺസുമായി റിച്ച ഘോഷും വിജയത്തിൽ കൂട്ടായി. ഗുലാൻ കമാലിനി(0), ഭാർതി ഫുൽമാലി(6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ നിരയിൽ 25 റൺസെടുത്ത ഓപ്പണർ അയ്ക കാറ്റോ സ്റ്റാഫോർഡും 10 റൺസെടുത്ത ഹരുണ ഇവാസാക്കിയും മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്ടൻ മൈ യാങ്കിഡ ഗോൾഡൻ ഡക്കായപ്പോൾ മറ്റാരും രണ്ടക്കം കടന്നില്ല.

vachakam
vachakam
vachakam

ഓപ്പണിംഗ് വിക്കറ്റിൽ 24 റൺസടിച്ചശേഷമാണ് ജപ്പാൻ 33 റൺസെടുക്കുന്നതിനിടെ ബാക്കി വിക്കറ്റുകൾ കൂടി നഷ്ടമാക്കി ഓൾ ഔട്ടായത്.

ജപ്പാന് ഇന്നിംഗ്‌സിലാകെ 3 ബൗണ്ടറി മാത്രമാണ് നേടാനായത്. ഇന്ത്യക്കായി ശ്രീചരിണി നാലോവറിൽ 10 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോൾ ഷഫാലി വർമ നാലോവറിൽ 13 റൺസിന് രണ്ട് വിക്കറ്റെടുത്തു.

ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ തായ്‌ലൻഡിനെതിരെ പാകിസ്ഥാൻ വിറച്ചു ജയിച്ചിരുന്നു. മഴ തടസപെടുത്തിയ മത്സരത്തിൽ 11 ഓവറിൽ 92 റൺസായിരുന്നു പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്.

vachakam
vachakam
vachakam

രണ്ട് പന്ത് ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam