ഐസിസി ടി20 റാങ്കിങ്ങിൽ ഇന്ത്യൻ ആധിപത്യം; ഇഷാൻ കിഷൻ ഒന്നാമത്, അഭിഷേക് ശർമ രണ്ടാമത്!

SEPTEMBER 16, 2026, 9:33 AM

ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ മുന്നേറ്റം. ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. 913 പോയിന്റോടെ ഇഷാൻ കിഷൻ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അഭിഷേക് ശർമ (862 പോയിന്റ്) രണ്ടാം സ്ഥാനത്തെത്തി.

പാകിസ്താന്റെ സഹിബ്‌സാദ ഫർഹാൻ (848 പോയിന്റ്) മൂന്നാമതും ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് നാലാമതുമാണ്. എട്ടാം സ്ഥാനത്തുള്ള തിലക് വർമയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.

മറ്റ് ഇന്ത്യൻ ബാറ്റർമാരിൽ സൂര്യകുമാർ യാദവ് 20-ാം സ്ഥാനത്തും, ശ്രേയസ് അയ്യർ 29-ാം സ്ഥാനത്തുമുണ്ട്. അഫ്ഗാനെതിരായ വെടിക്കെട്ട് പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസൺ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 30-ാം റാങ്കിലെത്തി.

vachakam
vachakam
vachakam

ബൗളർമാരുടെ റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ വരുൺ ചക്രവർത്തി അഞ്ചാം റാങ്കിലെത്തിയപ്പോൾ, ഏഴ് സ്ഥാനങ്ങൾ ഒറ്റയടിക്ക് മെച്ചപ്പെടുത്തി ജസ്പ്രിത് ബുംറ പത്താം റാങ്കിലേക്ക് തിരിച്ചെത്തി.

അർഷ്ദീപ് സിങ് 14-ാം സ്ഥാനത്തുണ്ട്. 744 പോയിന്റോടെ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാമതുള്ളത്. 736 പോയിന്റോടെ പാകിസ്താന്റെ അബ്രാർ അഹമ്മദ് രണ്ടാമതും, 710 പോയിന്റോടെ ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് മൂന്നാമതുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam