ബാലൺ ഡി ഓർ വോട്ടിങ്ങിനിടെ അസ്വാരസ്യം; ഡെംബെലെയും എംബാപ്പയും രണ്ട് തട്ടിൽ

SEPTEMBER 16, 2026, 4:05 AM

ബാലൺ ഡി ഓർ പോരാട്ടത്തിന്റെ അവസാന ഘട്ടത്തിലെത്തിനിൽക്കെ ഫ്രഞ്ച് ദേശീയ ടീമിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുന്നു. നിലവിലെ ബാലൺ ഡി ഓർ ജേതാവും സഹതാരവുമായ ഉസ്മാൻ ഡെംബെലെക്കെതിരെ റയൽ മഡ്രിഡ് താരം കിലിയൻ എംബാപ്പെ നടത്തിയ പരാമർശങ്ങളാണ് ഫ്രഞ്ച് ടീമിൽ വലിയ ഭിന്നതയ്ക്ക് വഴിവെച്ചിരിക്കുന്നത്.

താൻ ചെറുപ്പത്തിലേ തന്നെ ലോക ഫുട്ബോളിന്റെ ഉന്നതിയിലെത്തിയവൻ ആണെന്നും, പരിക്കുകൾ കാരണം ഡെംബെലെയ്ക്ക് മറ്റൊരു വഴിയാണ് തിരഞ്ഞെടുക്കേണ്ടി വന്നതെന്നുമുള്ള എംബാപ്പെയുടെ വാദമാണ് ഡെംബെലെയെ ചൊടിപ്പിച്ചത്.

എംബാപ്പെയുടെ ഈ വാക്കുകൾ തനിക്ക് വലിയ വഞ്ചനയായി തോന്നിയെന്ന് ഡെംബെലെ വ്യക്തമാക്കിയതായി ഫ്രഞ്ച് മാധ്യമമായ 'ലെ ക്വിപ്പ്' റിപ്പോർട്ട് ചെയ്തു. "താൻ ഒരിക്കലും തിരഞ്ഞെടുക്കപ്പെട്ടവൻ ആയിരുന്നില്ലെന്നും, കഠിനാധ്വാനം ചെയ്താണ് പാരിസ് സെയ്ന്റ് ജെർമെയ്നൊപ്പം (PSG) മികച്ച നേട്ടങ്ങൾ ഉണ്ടാക്കിയതെന്നും" ഡെംബെലെ പ്രതികരിച്ചു.

vachakam
vachakam
vachakam

എംബാപ്പെയുടെ പരാമർശങ്ങൾ ഡെംബെലെയെ മാത്രമല്ല, മറ്റ് ഫ്രഞ്ച് താരങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ടെന്നും, കളിമുറിയിൽ എംബാപ്പെയുടെ നിലപാടുകൾക്കെതിരെ കളിക്കാർക്കിടയിൽ അമർഷം പുകയുകയാണെന്നും മുൻ പിഎസ്ജി താരം ജെറോം റോത്തൻ വെളിപ്പെടുത്തി.

2018-ൽ ഫ്രാൻസിനെ ലോക ചാമ്പ്യന്മാരാക്കിയ ടീം ഐക്യം ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഫ്രഞ്ച് ടീമിൽ നിലവിൽ 'ടീം എംബാപ്പെ', 'ടീം ഡെംബെലെ' എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ രൂപപ്പെട്ടിരിക്കുകയാണെന്നാണ് വിവരങ്ങൾ.

ക്യാപ്റ്റൻ എന്ന നിലയിൽ എംബാപ്പെ സഹതാരങ്ങളെ ചെറുതായി കാണുന്നു എന്ന പരാതി കളിക്കാർക്കിടയിൽ ശക്തമായതോടെ വരും ദിവസങ്ങളിൽ ഇത് ഫ്രഞ്ച് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഫുട്ബോൾ പ്രേമികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam