4k ദൃശ്യവിസ്മയവ മായി തേന്മാവിൻ കൊമ്പത്ത്  ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു

SEPTEMBER 16, 2026, 4:01 AM

മലയാളി പ്രേഷകൻ്റെ മനസ്സിൽ ചിരിയും ചിന്തയും നൽകി മനോഹരമായ ദൃശ്യ വിസ്മയങ്ങളും, ഇമ്പമാർന്ന ഗാനങ്ങളുമായി എത്തിയ ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്.

പ്രിയദർശൻ  ഒരുക്കിയ ഈ ചിത്രം  മികച്ച വിജയം നേടുകയുണ്ടായി. പ്രേഷകർ ആവർത്തനവിരസതയില്ലാതെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ നെടുമുടി വേണു ശ്രീനിവാസൻ കോമ്പോ നടത്തിയത് അഭിനയ മത്സരം തന്നെയായിരുന്നു.

ശോഭന-മോഹൻലാൽ കൂട്ടുകെട്ടിൻ്റെ രസാകരമായ പ്രണയവും ഇന്നും യുവമിഥുനങ്ങൾക്ക് ഏറെ കൗതുകമാണ്.   ഈ ചിത്രം ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യവിസ്മയമായി വീണ്ടും പ്രദർശനത്തിനെത്തുന്നു. 

vachakam
vachakam
vachakam

 പ്രസിദ്ധി ക്രിയേഷൻസ് & സൂര്യാസിനി ആർട്ട്സിൻ്റെ  ബാനറിൽ എൻ ഗോപാലകൃഷ്ണനും, മുകേഷ്.ആർ. മേത്തയും ചേർന്നു നിർമ്മിച്ച ഈ ചിത്രം 4k റീ മാസ്റ്ററിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്. മോഹൻലാൽ ശോഭന നെടുമുടി വേണു, ശ്രീനിവാസൻ , പപ്പു, എന്നിവർക്കു പുറമേ ശങ്കരാടി , ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ നന്ദു, കെ ആർ വത്സല ,ഖദീജ , എന്നിവരും പ്രധാന താരങ്ങളാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam