ആലപ്പുഴ: കായംകുളം എം എസ് എം കോളജിലെ എസ് എഫ് ഐ നേതാവും എം കോം ഒന്നാം വർഷ വിദ്യാർത്ഥിയുമായ അൽ അമീനെ പുറത്താക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ഉത്തരവിട്ടു.
സ്വകാര്യ സ്കൂളിൽ മുഴുവൻ സമയ അധ്യാപകനായി ജോലി ചെയ്യുന്നത് മറച്ചുവെച്ച് അൽ അമീൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് നടപടിക്ക് ആധാരം.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് കെഎസ്‌യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് സംഭവം സത്യമാണെന്ന് കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് വിസി പുറത്താക്കൽ ഉത്തരവിറക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
