സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠന്റെ നെഞ്ചിൽ കത്രിക കുത്തി, ഗുരുതര പരിക്ക്

SEPTEMBER 16, 2026, 2:04 AM

കോഴിക്കോട്: സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ കത്രിക ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. കൊയിലാണ്ടിക്കടുത്ത് കുറുവങ്ങാടാണ് സംഭവം. കുറുവങ്ങാട് സ്വദേശി അഫ്‌സീർ (39) ആണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാക്കുതർക്കം രൂക്ഷമായതോടെ അനുജൻ അഫ്‌സീറിന്റെ നെഞ്ചിൽ കത്രിക കുത്തിയിറക്കുകയായിരുന്നു.

നെഞ്ചിൽ കത്രിക തറച്ച നിലയിലാണ് അഫ്‌സീറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങളും തർക്കത്തിലേക്ക് നയിച്ച കാരണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam