വൈദ്യുതി പ്രതിസന്ധി തുടരും; ഹിമാചൽ നൽകുന്ന 250 മെഗാവാട്ട് കൊണ്ട് പരിഹാരമാകില്ലെന്ന് മന്ത്രി

SEPTEMBER 16, 2026, 5:51 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഹിമാചൽ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണ് ലഭിക്കുക. അതിനാൽ നിലവിലെ പ്രതിസന്ധിക്ക് ഇത് കാര്യമായ പരിഹാരമാകില്ലെന്നും മന്ത്രി പറഞ്ഞു.

പകൽ സമയത്ത് അധിക വൈദ്യുതി ലഭിക്കുന്നതുകൊണ്ട് പ്രതിസന്ധി പരിഹരിക്കാനാകില്ല. രാത്രിയിൽ വൈദ്യുതി ഉപഭോഗം ഉയരുന്ന സമയത്തെ ആവശ്യകത നിറവേറ്റുന്നതിനുള്ള സംവിധാനമാണ് ആവശ്യമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും മന്ത്രി അറിയിച്ചു. പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, റിപ്പോർട്ടർ ടിവിയിലെ പൊലീസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെയാണ് പറയാനുള്ളതെന്നും അത് എല്ലാവരും കേട്ടതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam