ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

SEPTEMBER 16, 2026, 3:40 AM

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി.കമ്മീഷൻ അന്വേഷണവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് പോകില്ലെന്നാണ് പിഎസ്‍സിയുടെ നിലപാട്. എന്നാല്‍, വന്നേ പറ്റൂ എന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്. ഈ തർക്കം തുടരുന്നതിടെയാണ് പിഎസ്‍സി നിലപാട് മുഖ്യമന്ത്രി തള്ളിയത്. 

ഗുരുതരമായ ആരോപണങ്ങളാണ് പിഎസ്‍സിക്കെതിരെ വന്നിരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. അന്വേഷണവുമായി സഹകരിച്ചേ മതിയാകു, ആർക്കും പ്രത്യേകമായ അവകാശങ്ങളൊന്നുമില്ല. പിഎസ്‍സി ചെയർമാൻ എന്നത് പ്രത്യേക പദവി ഒന്നുമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

vachakam
vachakam
vachakam

അതേസമയം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന പിഎസ്‍സിയുടെ നിലപാടിൽ നിയമോപദേശത്തിന് ശേഷമായിരിക്കും ക്രൈംബ്രാഞ്ച് തീരുമാനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam