സമയക്രമത്തെ ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടി: ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു 

SEPTEMBER 15, 2026, 11:36 PM

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടൽ നടുറോഡിൽ.  സമയക്രമത്തെ ചൊല്ലിയാണ് ജീവനക്കാർ നടുറോഡിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

കോഴിക്കോട് തൊണ്ടയാടിനു സമീപം വെച്ച് ബസ് ജീവനക്കാർ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു.  സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

 'സേവൻ ഡേയ്സ്', 'സരോജിനി' എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും കണ്ടക്ടറുടെയുമാണ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കിയത്. കോഴിക്കോട് ആർടിഒയുടേതാണ് നടപടി.

vachakam
vachakam
vachakam

ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയതിനുമാണ് കർശന നടപടി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam