തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,065 രൂപയും ഒരു പവന് 1,12,520 രൂപയുമായി.
ഇന്നലെ ഗ്രാമിന് 14,040 രൂപയും പവന് 1,12,320 രൂപയുമായിരുന്നു കേരളത്തിലെ വില. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾക്കനുസരിച്ചാണ് സംസ്ഥാനത്തും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്.
അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിലവിലെ വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
